ക്രിസ്റ്റ്യന്‍ ഫോബിയ ബാധിച്ച പാക്കിസ്ഥാന്‍
യേശുക്രിസ്തുവിനെ ഇത്രമേല്‍ ഭയപ്പെടുന്ന ഒരു
രാഷ്ട്രം ഭൂമുഖത്ത് ഉണ്‍ടെങ്കില്‍ അത് പാക്കിസ്ഥാനേ ഉണ്‍ടാവുകയുള്ളൂ.
ക്രിസ്ത്യാനികളേ കൂട്ടക്കൊല ചെയ്യാനും അകാരണമായി പീഡിപ്പിക്കാനും
അന്യായമായി തുറുങ്കിലടയ്ക്കാനും മത -രാഷ്ട്രീയ -ജുഡീഷ്യറി കൂട്ടുകെട്ട്
എല്ലാ വഴികളും ഉപയോഗിക്കുന്നതിനാല്‍ ഈ രാജ്യത്തേ ക്രൈസ്തവര്‍ ദിനംതോറും
പ്രാണഭയത്തിലാണ് കഴിയുന്നത്. എന്നാല്‍, ക്രൈസ്തവരോട് ഈ രാജ്യം
വച്ചുപുലര്‍ത്തുന്ന വിദേഷം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് യേശുക്രിസ്തു എന്ന
പേരുപോലും അധികാരകേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഭയം ജനിപ്പിക്കുന്നു. അതിന്റെ
തെളിവാണ് ഈയടുത്ത് പാക്കിസ്ഥാന്‍ ‘യേശുക്രിസ്തു’ എന്ന പദമുള്ള മൊബൈല്‍
ഫോണ്‍ ടെക്സ്റ്റ് മെസേജുകള്‍ നിരോധിച്ചതിനു പിന്നിലുള്ളത്.
ക്രൈസ്തവവിരോധം എന്ന വിഷവിത്ത് കൊച്ചു കൂട്ടികളുടെ മനസില്‍പോലും വിതറി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്ത്യാനിയെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനും തരം കിട്ടിയാല്‍ കൊന്നുകളയാനുമുള്ള ലൈസന്‍സ് നല്‍കിയാണ് ഇവിടുത്തെ മത -രാഷ്ട്രീയ കൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഒത്താശനല്‍കിയാണ് ഈ രാജ്യത്തിന്റെ ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതുകൊണ്‍ടൊന്നും ക്രിസ്തുസന്ദേശത്തെ ഇല്ലായ്മചെയ്യാനാകില്ലെന്ന് ഇവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രാജ്യത്ത് ദിവസേന അയച്ചുകൊണ്‍ടിരിക്കുന്ന ബൈബിള്‍ വാക്യങ്ങളും ഇതുമായി ബന്ധപ്പെട്ട ടെക്സ്റ്റ് മെസേജുകളും പാക്കിസ്ഥാനിലെ വര്‍ഗീയവാദികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിനുള്ള പോംവഴി എന്നനിലയിലാണ് ‘യേശുക്രിസ്തു’ എന്ന പദമുള്ള ടെക്സ്റ്റ് മെസേജുപോലും നിരോധിക്കുവാന്‍ പാക്കിസ്ഥാന്‍ ഇന്ന് തയാറായിരിക്കുന്നു. യേശുക്രിസ്തുവിന്റെ പേരുള്ള ടെക്സ്റ്റ് മെസേജുകള്‍ നിരോധിക്കണമെങ്കില്‍ ഇപ്പോള്‍ ഇവിടെ വ്യാപരിക്കുന്ന ദൈവരാജ്യ സന്ദേശം എത്രയോ ശക്തമായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.
സാമ്പത്തികമായും രാഷ്ട്രീയമായും മതപരമായും ഏറെ പരാജയപ്പെട്ടുകൊണ്‍ടിരിക്കുന്ന പാക്കിസ്ഥാന് സ്വന്തം നിഴലിനെപ്പോലും ഭയന്നുകൊണ്‍ടുള്ള ഈ പോക്ക് ഇനി അധികം പോകാന്‍ കഴിയില്ല. രാജ്യത്ത് പാലൂട്ടി വളര്‍ത്തിയ വര്‍ഗീയവാദവും തീവ്രവാദവും ഒരുകാലത്ത് അയല്‍ രാജ്യങ്ങള്‍ക്കുനേരേ തിരിച്ചുവിടാന്‍ ഒരളവുവരെ ഇവര്‍ വിജയിച്ചുവെങ്കിലും ഇന്ന് ‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന’ ഭീകരത ഈ രാജ്യത്തിന് തലവേദനയായിരിക്കുകയാണ്. മതത്തിന്റെ തണലില്‍ തീവ്രവാദം സ്വന്തം മണ്ണില്‍ മൂത്തു വിളഞ്ഞത് ഇപ്പോള്‍ നിയന്ത്രിക്കാനാവാതെ അതിനേ ഇപ്പോള്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കു നേരേ വഴിതിരിച്ചുവിടുക എന്ന തരംതാണ രാഷ്ട്രീയ തന്ത്രമാണ് പാക്കിസ്ഥാനിലെ ക്രൈസ്തവരെ മുള്‍മുനയിലാക്കുന്നത്. ഈ തന്ത്രങ്ങളുമായി ഈ രാജ്യത്തിന് അധികകാലം മുമ്പോട്ടു പോകാന്‍ സാധിക്കില്ല. പാക്കിസ്ഥാന്‍ വാസ്തവമായി സമാധാനത്തിന്റെ മാര്‍ഗ്ഗം ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിലേക്ക് തിരിയുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നതാണ് ഈ രാജ്യം മനസ്സിലാക്കേണ്‍ട സത്യം. യേശുക്രിസ്തുവിന്റെ മാര്‍ഗ്ഗം വാസ്തവമായ സമാധാനത്തിന്റെ മാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഈ സന്ദേശം ടെക്സ്റ്റ് മെസേജിലൂടെയും മറ്റും മറ്റുള്ളവരേ അറിയിക്കുന്നത്.
യേശുക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന്, ക്രിസ്തുവിനേ സ്‌നേഹിക്കുന്നതില്‍നിന്ന് ആര്‍ക്കും ആരേയും ഒരു മാര്‍ഗ്ഗത്തിലൂടെയും പിന്‍തിരിപ്പിക്കാനാവില്ലെന്നതാണ് ക്രൈസ്തവസഭയുടെ ചരിത്രം. അക്രമങ്ങളും പീഡനങ്ങളും വാസ്തവത്തില്‍ ഈ സ്‌നേഹം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ‘‘നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു, അറുക്കുവാനുള്ള ആടുകളേപ്പോലെ ഞങ്ങളെ എണ്ണുന്നു. നാമോ, നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു’’ (റോമ 8:36,37).
No comments:
Post a Comment