ബഞ്ചമിന് ഇടക്കര
പോയവര്‍ഷത്തിലെ സംഭവവികാസങ്ങളുടെ
വിട്ടുമാറാത്ത ഓര്‍മ്മകളെ തൊട്ടുരുമ്മി പുതുവര്‍ഷ പുലരി
ഉദിച്ചുയര്‍ന്നു കഴിഞ്ഞു. കളിച്ചു തീര്‍ന്ന പദപ്രശ്നത്തിന്റെ
(പസ്ല്‍) ഒടുവില്‍ ഇനിയും കളിക്കണൊ എന്ന ചോദ്യവുമായി രണ്ടായിരത്തി
പന്ത്രണ്ട് വന്നു നില്ക്കുന്നു. ജീവിച്ചിരിക്കുന്നവന്റെ മുമ്പില്‍
കളിയ്ക്കുവാനുള്ള തിരഞ്ഞെടുപ്പല്ലാതെ (ഓപ്ഷന്) മറ്റൊന്നില്ല
തന്നെ.
ഭീകരവാദത്തിന്റെ ചുക്കാന്‍ പിടിച്ച് ലോക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തിയ ഉസാമ ബിന്‍ ലാദനെ നീണ്ട പത്തുവര്‍ഷത്തെ വേട്ടയാടലിനൊടുവില്‍ വകവരുത്തിയതിലൂടെ അമേരിയ്ക്ക ഉണ്ടാക്കിയ നേട്ടത്തിന്റെ കണക്ക് ക്ലോസു ചെയ്യാനാകാതെ ഭീകര പ്രവര്‍ത്തനം ഇപ്പോഴും ലോക രാഷ്ട്രങ്ങളുടെ ഉറക്കെ കെടുത്തുന്നു. ഈജിപ്റ്റിലും, ലിബിയയിലും മറ്റ് അറേബ്യന്‍ രാജ്യങ്ങളിലും അടിച്ചുയര്‍ത്തിയ ജനാധിപത്യത്തിന്റെ വിപ്ലവ കൊടുങ്കാറ്റ് ലോക സമാധാനത്തിനു നല്കാന് പോകുന്ന സംഭാവനകള്‍ വലിയൊരു ചോദ്യചിഹ്നമായി നമ്മുടെ മുമ്പില്‍ നില്‍ക്കുകയാണ്.