Thursday, 12 January 2012

ക്രിസ്തുവിനെ ഏറ്റു­പ­റ­യാന്‍ മടി­യി­ല്ലാതെ ഒരു അംബാസിഡര്‍

ദിജിഎംന്യൂസ്‌, യൂറോപ്പ്‌


സിയോള്‍:യേശു­ക്രി­സ്തു­വിനെ പരസ്യമായി ഏറ്റു­പ­റ­യു­ന്ന­തിലും തന്റെ ക്രിസ്തു­വിശ്വാസ­ത്തി­നു­വേണ്‍ടി നില­കൊ­ള്ളു­ന്ന­തില്‍ യാതൊ­ന്നിനും പ്രതി­ബന്ധം സൃഷ്ടി­ക്കാന്‍ കഴി­യി­ല്ലെന്നും കോസ്റ്റ­റി­ക്ക­യുടെ തെക്കന്‍ കൊറി­യന്‍ അംബാ­സി­ഡര്‍ ഫെര്‍ണാണ്‍ടോ ബോര്‍ബണ്‍. തന്റെ ജീവി­ത­ത്തില്‍ ദൈവ­ത്തിന് ഒന്നാം സ്ഥാനവും കുടും­ബ­ത്തിന് രണ്‍ടാം സ്ഥാനവും മൂന്നാം സ്ഥാനം മാത്രമേ തന്റെ ഉദ്യോ­ഗ­ത്തിന് നല്‍കി­യി­ട്ടു­ള്ളെന്നും അദ്ദേഹം വ്യക്ത­മാ­ക്കി. ഒരു പ്രമുഖ ക്രിസ്റ്റ്യന്‍ ഓണ്‍ലൈന്‍ മാഗ­സിനു നല്‍കിയ അഭി­മു­ഖ്യ­ത്തി­-

ലാണ് കോസ്റ്റ­റി­ക്കയുടെ സ്ഥാനാ­പതി ഇതു വ്യക്ത­മാ­ക്കി­യ­ത്.

വിശ്വാ­സ­ത്തി­ലേക്ക് കട­ന്നു­വ­രു­ന്ന­തിന് മുമ്പ് ഏതൊരു ബ്യൂറോ­ക്രാ­റ്റി­നേയും പോലെ താനും മദ്യ­പനും പുക­വ­ലി­ക്കാ­ര­നു­മാ­യി­രു­ന്നു­വെന്ന് അദ്ദേ­ഹം പറ­ഞ്ഞു. എന്നാല്‍ തന്റെ മെനി­ഞ്ചൈ­റ്റിസ് രോഗ­ത്തിന് ദൈവം അദ്ഭു­ത­ക­ര­മായ സൗഖ്യം നല്‍കി­യ­തി­ലൂ­ടെ­യാണ് തനിക്ക് വിശ്വാ­സ­ത്തി­ലേക്ക് കട­ന്നു­വ­രു­വാ­നുള്ള വഴി തുറ­ന്നു­കി­ട്ടി­യത് -അ­ദ്ദേഹം പറ­ഞ്ഞു.

തന്റെ ക്രിസ്തു­വി­ശ്വാസം പര­സ്യ­പ്പെ­ടു­ത്തു­ന്നത് താന്‍ വഹി­ക്കുന്ന ഉന്ന­ത­മായ ഉദ്യോഗ സ്ഥാനത്തേ ബാധി­ക്കുമോ എന്ന ചോദ്യ­ത്തിന് അദ്ദേഹം ഒരു സംഭവം വിശ­ദീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. വര്‍ഷ­ങ്ങള്‍ക്കു മുമ്പ് കോസ്റ്റ­റി­ക്കന്‍ പ്രസി­ഡന്റി­നോട് ഫെര്‍ണാണ്‍ടോ ബോര്‍ബണിന്റെ സാന്നി­ധ്യ­ത്തില്‍ ഒരു പത്ര­പ്ര­വര്‍ത്ത­കന്‍ ഒരു ചോദ്യം ചോദിച്ചു ‘‘മി­സ്റ്റര്‍ പ്രസി­ഡന്റ്, നിങ്ങള്‍ക്ക് അറി­യു­മോ, ഫെര്‍ണാണ്‍ടോ ബോര്‍ബണ്‍ നിങ്ങ­ളുടെ സ്ഥാനാ­പതി അല്ലെ­ന്നത്?’’ ഉടനെ പ്രസി­ഡന്റ് ഫെര്‍ണാണ്‍ടോ ബോര്‍ബണിന്റെ മുഖ­ത്തേക്ക് നോക്കി ‘‘ഈ ചോദ്യ­ത്തിന്റെ അര്‍ത്ഥ­മെ­ന്താ­ണെന്ന്’’ ചോദി­ച്ചു. ഉടനെ ആ പത്ര­പ്രവര്‍ത്തകന്‍ തന്നെ ഉത്തരം നല്‍കി, ‘‘അദ്ദേഹം യേശു­ക്രി­സ്തു­വിന്റെ ഭൂമി­യിലെ സ്ഥാനാ­പ­തി­യാ­ണെ­ന്നാണ് പറ­യു­ന്ന­ത്’’. ഇതു കേട്ട­യു­ട­ന്‍ കോസ്റ്റ­റി­ക്കന്‍ പ്രസി­ഡന്റ് ഫെര്‍ണാണ്‍ടോ ബോര്‍ബണിന്റെ നേരേ തിരിഞ്ഞു പറ­ഞ്ഞ മറു­പടി തന്നേ ഏറെ അത്ഭുതപ്പെടു­ത്തി­യെന്ന് ഫെര്‍ണാണ്‍ടോ ബോര്‍ബണ്‍ പറഞ്ഞു. അത് ഇപ്ര­കാ­ര­മാ­യി­രുന്നു - ‘‘യ­ഥാര്‍ത്ഥ യജ­മാ­നന്‍ ആരാ­ണെന്ന് ഫെര്‍ണാണ്‍ടോയ്ക്ക് അറിയാം. അത് ഉചിതം തന്നെ’’.
ജീവി­ത­ത്തിലെ എല്ലാ നില­ക­ളി­ലു­മുള്ള ആളു­കള്‍ക്കു­വേണ്‍ടി താന്‍പ്രാര്‍ത്ഥി­ക്കാ­റുണ്‍ടെന്നും ഒരു­പക്ഷേ ഇന്നത്തെ പ്രാര്‍ത്ഥന വൈകി­യാല്‍ നാളെ ഒരു­പക്ഷേ ഏറെ വൈകി­പ്പോ­യി­രിക്കും. ദൈവ­ത്തേ­ക്കു­റിച്ച് ഞാന്‍ ലജ്ജ­കൂ­ടാതെ ആരോടും പറ­യും. മനു­ഷ്യ­രുടെ അഭി­പ്രാ­യ­ത്തിന് ഞാന്‍ വില കല്‍പ്പി­ക്കാ­റില്ല -അ­ദ്ദേഹം വ്യക്ത­മാ­ക്കി.

No comments:

Post a Comment