ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാക്കാലത്തേക്കാളുമധികം
മനുഷ്യന്‍ പണവും സമയവും ചിലവഴിക്കുന്നത് ഇക്കാലഘട്ടത്തിലാണെന്നതിന്
തര്‍ക്കമില്ല. സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ
സമ്പത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്നത് പോഷകങ്ങള്‍ കുത്തി നിറച്ച
ആഹാരങ്ങള്‍ക്കുവേണ്‍ടിയാണ്. സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനായി
കഴിക്കുന്ന മരുന്നുകളും വളരെ വ്യാപകമാണ്. ഹോര്‍മോണുകള്‍ ശരീരത്തിന്റെ
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനാല്‍
കൃത്രിമമായി ഹോര്‍മോണുകള്‍ കുത്തിവെച്ച് ശരീരത്തിന്റെ സ്വാഭാവിക
പ്രവര്‍ത്തനങ്ങളെ വേഗതയിലാക്കുന്നത് സര്‍വ്വസാധാരണമായി
തീര്‍ന്നുകൊണ്‍ടിരിക്കുന്നു എന്നത് അതിശയോക്തിയില്ല.
എന്നാല്‍ പണച്ചെലവില്ലാതെ ധാരാളം ഹോര്‍മോണുകള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുവാനും അത് നിയന്ത്രിക്കുവാനും ദൈവം നമ്മില്‍ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ ധാരാളമാണ്. അതിലൊന്നാണ് ചിരിക്കുന്നതിലൂടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ എന്ന രാസഘടകം. ഈ ഹോര്‍മോണ്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുക മാത്രമല്ല, നല്ലൊരു വേദന സംഹാരികൂടിയാണ്. ആരോഗ്യപ്രദമായ വ്യായാമത്തിലൂടെയും എന്‍ഡോര്‍ഫിന്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്‍ട്. കൂടാതെ നമ്മുടെ സ്വാഭാവിക ശാരീരിക പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും ഈ ഹോര്‍മോണ്‍ വളരെ സഹായിക്കുന്നു.
ദൈവ സൃഷ്ടിയില്‍ ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രമേ അവകാശപ്പെടാനാകൂ. മൃഗങ്ങള്‍ സാധാരണയായി പല്ലുകള്‍ പുറത്തുകാട്ടുന്നത് ആക്രമണഭാവം കാണിക്കാനോ കീഴടങ്ങലിന്റെ ലക്ഷണമായിട്ടോ ആണ്. എന്നാല്‍ അനുസരണയുള്ളമൃഗങ്ങളില്‍ ഉള്‍പെട്ട പട്ടികളും മറ്റും അതിന്റെ യജമാനനെ കാണുമ്പോള്‍ കണ്ണുകളില്‍ കാണുന്ന തിളക്കം ചിരിയാണെന്ന് ചില മൃഗ സ്‌നേഹികളെങ്കിലും അവകാശപ്പെടുന്നുണ്‍ട്. ചിരിക്കേണ്‍ട സന്ദര്‍ഭത്തില്‍ ചിരിക്കാതെ സ്വയം സമ്മര്‍ദ്ദത്തിലാക്കി വികാരങ്ങളെ അടച്ചുപൂട്ടുന്ന വ്യക്തികള്‍ ഏതു ഗണത്തില്‍ പെടുന്നു എന്ന് വ്യക്തമല്ല.
വഞ്ചനയില്ലാത്ത പുഞ്ചിരി പഞ്ചസാരയേക്കാള്‍ മധുരം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്‍േടാ എന്നറിയില്ല. എന്നാല്‍ നമ്മുടെ പുഞ്ചിരിക്കുന്ന മുഖം മറ്റൊരാളെ സന്തോഷിപ്പിക്കുന്നു എങ്കില്‍ എന്തിന് വെറുതെ മസിലുപിടിച്ച് നില്‍ക്കണം? പരിസരബോധത്തോടെയുള്ള പൊട്ടിച്ചിരിയാണ് കൂടുതല്‍ ആരോഗ്യകരം. ഒരു നല്ല ഫലിതം കേട്ടാല്‍ ചിരിക്കുന്നവരാണധികവും. എന്നാല്‍ എത്ര വലിയ തമാശ പറഞ്ഞാലും ചിരിക്കാതെ വാശിപിടിച്ചു നില്‍ക്കുന്നവരുണ്‍ട്. പക്വതയുടെ ലക്ഷണമായിട്ടാണ് ഇത് അവര്‍ പലപ്പോഴും കാണുന്നത്. നിങ്ങള്‍ പരിശോധിച്ചുനോക്കിക്കൊള്ളുക. ഇത്തരക്കാര്‍ക്ക് ബ്ലഡ് പ്രഷറിന്റെ അളവ് വളരെ കൂടുതലായിരിക്കും എന്നതില്‍ സംശയിക്കേണ്‍ട.
ചിരിയുടെ ഏടിലെ ഔഷധഗുണത്തെപ്പറ്റി ശാസ്ത്രം കണ്ടുപിടിച്ചത് സമീപകാലത്താണ്. എന്നാല്‍ മൂവായിരം കൊല്ലത്തിനപ്പുറം ശലോമോന്‍ പറഞ്ഞുവച്ചത് 'സന്തോഷമുള്ള ഹൃദയം മികച്ച മരുന്നാണ്.' സന്തുഷ്ട ഹൃദയം നല്ലൊരു ഔഷധമാകുന്നു. തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. (സദൃശവാക്യം 17;22)
ചെലവില്ലാതെ ലഭിക്കുന്ന ഒരു നല്ല ഔഷധമാണ് സ്വാഭാവികമായ ചിരി. ഗൗരവം നമുക്ക് ഒഴിച്ചുകൂടാനാവാത്തപ്പോള്‍ മാത്രം പോരെ? ഒന്നുചിരിക്കാം, ചെലവില്ലാതെ.

No comments:
Post a Comment